പഴവർഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും കൃഷി, വിപണനം, സംസ്കരണം, വ്യവസായം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഒരു സഹായം ആകുന്ന രീതിയിലാണ് ഈ ഓൺലൈൻ വിപണന സംവിധാനം പ്രവർത്തിക്കുന്നത്. ഉത്പ്പാദകരെയും ആവശ്യക്കാരേയും തമ്മിൽ ബന്ധിപ്പിക്കുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം. ഇതിൽ രെജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്. ഉത്പ്പാദകർക്കോ ആവശ്യക്കാർക്കോ അവരുടെ മെസ്സേജുകൾ ഇതിൽ ഇടാനുള്ള സൗകര്യമുണ്ട്. ഹോം പേജിൽ തന്നെ അതിനുള്ള ലിങ്ക് ഉണ്ട്. ഇത് വഴി ബന്ധപ്പെട്ടു നടക്കുന്ന വിപണനത്തിൽ, അതിന്റെ വിലയുടെ കാര്യത്തിലോ സാധനങ്ങൾ എത്തിച്ചു തരുന്നതിലോ അതു പോലെ ഇതുമായി ബന്ധപ്പെട്ട മറ്റേതൊരു വിഷയത്തിലോ കേന്ദ്ര കിഴങ്ങു വർഗ്ഗ ഗവേഷണ സ്ഥാപനത്തിന് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. |